ChuttuvattomThodupuzha

കാരിക്കോട് നൈനാര്‍ പള്ളി ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചു

തൊടുപുഴ: കാരിക്കോട് നൈനാര്‍ പള്ളി ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ സെമിനാറും എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത വിജയികള്‍ക്ക് അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു. നൈനാര്‍ പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ചീഫ് ഇമാം ഹാഫിസ് നൗഫല്‍ കൗസരി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് പി. പി അസീസ് ഹാജി അധ്യക്ഷത വഹിച്ചു. പാട്രിക് ഡൊമിനിക് മെയേഴ്‌സ്, കെ. കെ നൗഷാദ് എന്നിവര്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസിന് നേതൃത്വം നല്‍കി. ജമാഅത്ത് ജനറല്‍ സെക്രട്ടറി ഷെയ്ഖ് മുഹമ്മദ്, ട്രഷറര്‍ ഷാഹുല്‍ ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!