ChuttuvattomThodupuzha

തൊടുപുഴയിൽ സംയോജിത കാർഷിക വികസന പദ്ധതി ഓർഡിനേഷൻ മീറ്റിങ്ങ് നടത്തി

തൊടുപുഴ : കാഡ്‌സും നമ്പർഡും ചേർന്നു നടപ്പാക്കുന്ന സംയോചിത കാർഷിക വികസന പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത കർഷകരിൽ നിന്നും മരച്ചീനിയും പച്ചക്കറികളും പഴവർഗ്ഗങ്ങളും അരിയും സംഭരിക്കുന്നതാണ്. പദ്ധതിയുടെ കോർഡിനേഷൻ യോഗ  തീരുമാനപ്രകാരം ഉടുമ്പന്നൂർ, കരിമണ്ണൂർ, വെള്ളിയാമറ്റം, ആലക്കോട്, കുമാരമംഗലം എന്നീ പഞ്ചായത്തിലെ പദ്ധതി ഉപഭോക്താക്കളായ 250 കർഷകരിൽ നിന്നും ഉൽപ്പന്നങ്ങൾ സംഭരിക്കും. കൃഷിയിടത്തിലെത്തി സംഭരിക്കുന്ന മരച്ചീനിക്ക് കിലോ 20 രൂപ ഇതോടൊപ്പം വിവിധയിനം പച്ചക്കറികളും പഴവർഗ്ഗങ്ങളും അരിയും രോക്ക വിലക്ക് സംഭരിക്കുന്നതാണ് സീസൺ ആരംഭിക്കുന്ന മുറയ്ക് കൊക്കോ സംഭരണം ആരംഭിക്കുന്നതാണ്.

സംയോജിത കാർഷിക വികസന പദ്ധതി ഓർഡിനേഷൻ മീറ്റിങ്ങിൽ കാഡ്‌സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ അധ്യക്ഷത വഹിച്ചു.  സ്‌പൈസസ് ബോർഡ് ഫീൽഡ് അസിസ്റ്റന്റ്  ബിനോയ് സ്‌പൈസസ് ബോർഡ് സേവന പദ്ധതികളെ കുറിച്ച്  വിശദീകരിച്ചു കാഡ്‌സ് ഡയറക്ടർമാരായ ജേക്കബ് മാത്യു, കെ.എം മത്തച്ഛൻ, ജിജി മാത്യു, വി പി സുകുമാരൻ , പ്രോജക്ട് ഓഫീസർ  സുനിൽകുമാർ വി സി  കോർഡിനേറ്റർ മാരായ .മോളി മാത്യു,ഡിമ്പിൾ ബിജു,അന്നാമ്മ ടോമി,ബേബി ജോസഫ്,ഷിബു ജോസ്,റെജി ജോസഫ്,സലീന പി.പി,സുനിൽകുമാർ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!