ChuttuvattomMuttom

ചെങ്കണ്ണ് പ്രതിരോധ മരുന്ന് വിതരണം നടത്തി

മുട്ടം: കേരള കോണ്‍ഗ്രസ് മുട്ടം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മുട്ടം ജില്ലാ ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ ചെങ്കണ്ണ് രോഗം തടയുന്നതിനുള്ള പ്രതിരോധ മരുന്ന് വിതരണം നടത്തി. മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി എസ് രാധാകൃഷ്ണന് പ്രതിരോധ മരുന്ന് നല്‍കിക്കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി അഗസ്റ്റിന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരള കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അഗസ്റ്റിന്‍
കള്ളികാട്ട് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗ്ലോറി പൗലോസ്, പഞ്ചായത്ത് മെമ്പര്‍മാരായ മാത്യു പാലംപറമ്പില്‍, മേഴ്സി ദേവസ്യ,കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം കെ.എ പരീത്, സി.എച്ച് ഇബ്രാഹിംകുട്ടി, പൗലോസ് പൂച്ചക്കുഴി, ദേവസ്യാച്ചന്‍ ആരനോലിക്കല്‍, രഞ്ജിത് മനപ്പുറത്ത് ജോബി തീക്കുഴിവേലില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!