Idukki

ലോക പുകയില രഹിത ദിനാചരണം : മത്സരത്തിന് അപേക്ഷ ക്ഷണിച്ചു

 

ഇടുക്കി; ലോക പുകയില രഹിത ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനത്തു വിവിധ മത്സരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

1. ഡിജിറ്റല്‍ പോസ്റ്റര്‍ തയ്യാറാക്കല്‍ മത്സരം (jpeg ഫോര്‍മാറ്റില്‍ പരമാവധി 3mb)
വിഷയം: പുകയിലയും പരിസ്ഥിതി ആഘാതവും. (പ്രായപരിധി ഇല്ല)

2. ഉപന്യാസ രചന മത്സരം
വിഷയം: പുകയിലയും പരിസ്ഥിതി ആഘാതവും. മലയാളം, ഇംഗ്ലീഷ് ഭാഷയില്‍ 400 വാക്കുകളില്‍ കവിയരുത്. എഴുതി സ്‌കാന്‍ ചെയ്ത് അയക്കണം. ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്കായി പ്രത്യേക മത്സരങ്ങളായിരിക്കും.
3. ‘റീല്‍സ്’ തയ്യാറാക്കല്‍ മത്സരം പരമാവധി 30 സെക്കന്റ്. വിഷയം: പുകയിലയും പരിസ്ഥിതി ആഘാതവും. പ്രായപരിധി ഇല്ല.

എന്‍ട്രികള്‍ ജൂണ്‍ 5-ന് മുന്‍പ് പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ([email protected]) എന്ന വിലാസത്തില്‍ അയക്കണം. ക്യാഷ് പ്രൈസിനൊപ്പം സര്‍ട്ടിഫിക്കറ്റുകളും നല്‍കും. എന്‍ട്രികളുടെ ഉടമസ്ഥാവകാശം ആരോഗ്യ വകുപ്പിനായിരിക്കും.

 

 

Related Articles

Back to top button
error: Content is protected !!