Idukki

വയോസേവന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

ഇടുക്കി: ജില്ലയിലെ വയോജന സേവനമേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയവര്‍ക്കുള്ള സംസ്ഥാനതല വയോസേവന അവാര്‍ഡ് 2022 ന് അപേക്ഷ ക്ഷണിച്ചു. ചുവടെ ചേര്‍ത്ത വിഭാഗങ്ങളില്‍ നിന്നുള്ള അപേക്ഷകള്‍ രണ്ടെണ്ണം വീതം അനുബന്ധ രേഖകള്‍ സഹിതം ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ആഗസ്റ്റ് 31 നകം ലഭിക്കണം. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റായ www.sjd.kerala.gov.in സന്ദര്‍ശിക്കുകയോ ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസിനെ സമീപിക്കുകയോ ചെയ്യണം.

1. വയോജന സേവനമേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ മുനിസിപാലിറ്റി
2.വയോജന സേവനമേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ഗ്രാമപഞ്ചായത്
3. വയോജന സേവനമേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ബ്ലോക്ക് പഞ്ചായത്
4. വയോജന സേവനമേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ എന്‍ ജി ഒ / സ്ഥാപനങ്ങള്‍ (സര്‍ക്കാരിതരം)
5. വയോജന സേവനമേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ സര്‍ക്കാര്‍ ഗവ. ഓള്‍ഡ്ഏജ് സ്ഥാപനം
6. മികച്ച സ്പോര്‍ട്സ് പേഴ്സണ്‍ (മുതിര്‍ന്ന പൗരന്‍)
7. കലാ സാഹിത്യ സാംസ്‌കാരിക മേഖലയിലെ മികവിന് (മുതിര്‍ന്ന പൗരന്‍)
8. ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് (മുതിര്‍ന്ന പൗരന്‍)

അപേക്ഷ അയക്കേണ്ട വിലാസം: ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ്, ഇടുക്കി, മൂന്നാം നില, മിനി സിവില്‍സ്റ്റേഷന്‍, തൊടുപുഴ, തൊടുപുഴ പി. ഒ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍: 0486-2228160

Related Articles

Back to top button
error: Content is protected !!