Idukki

ഐ.എച്ച്.ആര്‍.ഡിയിൽ അപേക്ഷ ക്ഷണിച്ചു

കട്ടപ്പന:  കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി (www.ihrd.ac.in) യുടെ കീഴില്‍ കട്ടപ്പനയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ (മഹാത്മാ ഗാന്ധി സര്‍വകലാശാല) എം.സ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് – ബിരുദാനന്തര ബിരുദം, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി ഇലക്ട്രോണിക്സ് എന്നീ ബിരുദ കോഴ്സുകളിലേക്കും, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (പി.ജി.ഡി.സി.എ, ഒരു വര്‍ഷം, രണ്ടു സെമസ്റ്റര്‍) ഡാറ്റ എന്‍ട്രി ടെക്നിക്സ്&ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.ടി.ഒ.എ, രണ്ടു സെമസ്റ്റര്‍, ഒരു വര്‍ഷം) എന്നീ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഫീസില്ലാതെ പഠിക്കാം. ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് സര്‍ക്കാര്‍ നിയമപ്രകാരമുള്ള ലംസംഗ്രാന്റും സ്റ്റൈപെന്ററും ലഭിക്കും. എസ്.സി/എസ്.ടി വിഭാഗത്തില്‍ പെട്ടവര്‍ക്കു ലാപ്ടോപ്പ് സര്‍ക്കാരില്‍നിന്നും സൗജന്യമായി ലഭിക്കും.

താല്പര്യമുള്ളവര്‍ക്ക് കോളേജില്‍ പ്രവര്‍ത്തിക്കുന്ന സൗജന്യ ഹെല്പ് ഡെസ്‌ക് വഴി അപേഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04868-250160 / 9744251846/9447092868.

Related Articles

Back to top button
error: Content is protected !!