Idukki

ഐടിഐയിലേക്ക് പ്രവേശന അപേക്ഷ ക്ഷണിച്ചു

കട്ടപ്പന:  വ്യാവസായിക പരിശീലന വകുപ്പിനു കീഴിലുള്ള കട്ടപ്പന ഗവ. ഐടിഐയിലേക്ക് 2023-24 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. ജൂലൈ 15 അവസാന തീയതി. അപേക്ഷകര്‍ക്ക് ഓഗസ്റ്റ് ഓഗസ്റ്റ് ഒന്നിന് 14 വയസ്സ് തികഞ്ഞിരിക്കണം. എസ്എസ്എല്‍സി തോറ്റവര്‍ക്കും ജയിച്ചവര്‍ക്കും തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അനുയോജ്യമായ ട്രേഡുകളില്‍ അപേക്ഷിക്കാം. പെണ്‍കുട്ടികള്‍ക്ക് 30 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.&ിയുെ; അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനൊപ്പം ജൂലൈ 18ന് മുന്‍പ് സമീപത്തെ ഗവ. ഐടിഐകളില്‍ എത്തി നിര്‍ബന്ധമായി അസ്സല്‍ രേഖയുടെ പരിശോധന പൂര്‍ത്തിയാക്കണം. 04868 272216.

 

Related Articles

Back to top button
error: Content is protected !!