Idukki

വിമുക്തഭടന്മാരുടെ ആശ്രിതര്‍ക്ക് ജനറല്‍ നഴ്സിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

ഇടുക്കി: സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നഴ്സിംഗ് സ്‌കൂളുകളിലെ ജനറല്‍ നഴ്സിംഗ് കോഴ്സില്‍ പ്രതിരോധ സേനയില്‍ സേവനത്തിലിരിക്കെ വീരമൃത്യുവരിച്ചവര്‍/ കാണാതായവര്‍/വിമുക്തഭടന്മാര്‍ എന്നിവരുടെ ആശ്രിതരായ മക്കള്‍ക്ക് ഓരോജില്ലയിലും സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും പ്രോസ്പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്സൈറ്റില്‍ (www.dhskerala.gov.in) ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ അപേക്ഷയുടെ പകര്‍പ്പും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്, ആശ്രിത സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകളും ജൂലായ് 15 ന് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭ്യമാക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
അപേക്ഷയും പ്രോസ്പെക്ടസില്‍ ആവശ്യപ്പെട്ടിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട നഴ്സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പലിന് നേരിട്ടും അയക്കണം. വിശദവിവരങ്ങള്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്ന് പ്രവൃത്തി ദിവസങ്ങളില്‍ നേരിട്ടും 04862222904 എന്ന നമ്പറിലും ലഭിക്കും.

 

 

Related Articles

Back to top button
error: Content is protected !!