ChuttuvattomMuthalakodam

അനുമോദന യോഗവും മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു

തൊടുപുഴ: മുതലക്കോടം സേക്രെഡ് ഹാർട്സ് ഗേൾസ് ഹൈ സ്കൂളിൽ എസ്.പി.സിയുടെ ആഭിമുഖ്യത്തിൽ അനുമോദന യോഗവും മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു.  ഇടുക്കി പോലീസ് മേധാവിയും,ഇടുക്കി എസ്.പി.സി പ്രൊജക്റ്റ്‌ ചെയർമാനുമായ വി.യു. കുര്യാക്കോസ് യോഗം ഉദ്ഘാടനം ചെയ്യുകയും സ്കൂളിലെ എസ്.പി.സി പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും സ്കൂളിനും സി.പി.ഒ ആൻസി തോമസ്, എ.സി.പി.ഒ ജോയ്‌സി ജോൺ എന്നിവർക്കും പ്രശസ്തി പത്രം സമ്മാനിക്കുകയും ചെയ്തു. സ്കൂൾ മാനേജർ  ഫാ. ജോർജ് താനത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു. എസ്.പി.സിയുടെ  നേതൃത്വത്തിൽ ഈ വർഷം നടത്തിയ പ്രവർത്തങ്ങളുടെ മികവ് പരിഗണിച്ചാണ് അനുമോദന യോഗം സംഘടിപ്പിച്ചത്.

ഡിവൈ.എസ്.പി ഇമ്മാനുവേൽ പോൾ, ഡി.എൻ.ഒ, ഡിവൈ.എസ്.പി നാർക്കോട്ടിക് സെൽ  മാത്യു ജോർജ്, മുനിസിപ്പൽ കൗൺസിലർ ഷഹന ജാഫർ, എസ്.എച്ച്.ഒ തൊടുപുഴ സുമേഷ് സുധാകരൻ, എ.ഡി.എൻ.ഒ  എസ്  ആർ. സുരേഷ് ബാബു, പി.ടി.എ പ്രസിഡന്റ് ജിൽസൺ പീറ്റർ,സ്കൂൾ ഹെഡ്മിസ്ട്രസ് സുനി എം കുര്യൻ,വിദ്യാർത്ഥി പ്രതിനിധി ഹവ്വ മോൾ കെ.എസ് എന്നിവർ പ്രസം​ഗിച്ചു. തുടർന്ന് കുട്ടികൾക്കും മാതാപിതാക്കൾക്കും വേണ്ടി “മക്കൾ അറിയാൻ മക്കളെ അറിയാൻ” എന്ന വിഷയത്തിൽ എസ്.ഐ അജി അരവിന്ദ് ക്ലാസ്സെടുത്തു.

Related Articles

Back to top button
error: Content is protected !!