ArakkulamChuttuvattom

ടൂറിസം ഗ്രാമസഭ;സ്ട്രീറ്റ് പദ്ധതിയില്‍ അറക്കുളം പഞ്ചായത്തിനെ ഉള്‍പ്പെടുത്തും

മൂലമറ്റം: അറക്കുളം പഞ്ചായത്തില്‍ ആദ്യമായ ചേര്‍ന്ന ടൂറിസം ഗ്രാമസഭയില്‍ തന്നെ കൈക്കൊണ്ടത് മികച്ച തീരുമാനങ്ങള്‍. ഗ്രാമീണ ജീവിതവുമായി ടൂറിസത്തെ ബന്ധിപ്പിക്കുന്ന വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസത്തിന്റെ  ഭാഗമായി ഹോംസ്റ്റേ ഉള്‍പ്പടെയുള്ള ടൂറിസം സംരംഭങ്ങള്‍ തുടങ്ങാന്‍ ധാരണയായി. ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പാക്കുന്ന സ്ട്രീറ്റ് പദ്ധതിയില്‍ പഞ്ചായത്തിനെ ഉള്‍പ്പെടുത്താനും
ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ പരിധിക്കുള്ളിലെ ഏറ്റവും ടൂറിസം സാധ്യതയുള്ള പ്രദേശം കണ്ടെത്തി  പദ്ധതി തയ്യാറാക്കി ടൂറിസം വകുപ്പിന് സമര്‍പ്പിക്കാനും തീരുമാനിച്ചു.

പഞ്ചായത്തിന്റെ അതിര്‍ത്തിയായ കാഞ്ഞാര്‍ മുതല്‍ പുള്ളിക്കാനം വരേയുള്ള പ്രദേശങ്ങളും കപ്പക്കാനം, വലിയമാവ് ആദിവാസി സെറ്റില്‍മെന്റുകളും ഉള്‍പ്പെടുന്ന വൈവിധ്യമേറിയ ഭൂപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ടൂറിസവുമായി ബന്ധിപ്പിക്കുന്ന വിപുലമായ പദ്ധതിക്കാണ് രൂപം നല്‍കാനും തീരുമാനിച്ചു.സണ്ണി കൂട്ടുങ്കല്‍, സന്തോഷ് കുമാര്‍ കല്ലുംകൂട്ടത്തില്‍ എന്നിവര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായി ഒമ്പതംഗ പഞ്ചായത്ത്തല ടൂറിസം കൗണ്‍സില്‍ രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് വിനോദ്, വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ.എല്‍ ജോസഫ്, സെക്രട്ടറി  സുബൈര്‍ എം.എ എന്നിവരും  മറ്റ് പഞ്ചായത്തംഗങ്ങളും പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!