ArakkulamChuttuvattom

അറക്കുളത്ത് ഗോത്രകലാകാരന്‍ കെ.പി.ഗംഗാധരന്‍ കോസഡിയെ ആദരിച്ചു

മൂലമറ്റം: പട്ടികവര്‍ഗ ഊരുക്കൂട്ടം ഹിന്ദു ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി അറക്കുളത്ത് ചേര്‍ന്ന യോഗത്തില്‍ ഗോത്രകലാകാരന്‍ കെ.പി.ഗംഗാധരന്‍ കോസഡിയെ ആദരിച്ചു. യോഗം സുശീല ഗോപി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അശോക്.എം.ആറിന്റെ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ പട്ടികവിഭാഗത്തില്‍ നിന്നും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിച്ചു.പതിപ്പള്ളി ഗവ.യുപി സ്‌കൂളിലെ കുട്ടി കര്‍ഷകനായ മാധവ് സുഭാഷിന് ഉപഹാരം നല്‍കി. യോഗത്തില്‍ എന്‍.ടി വല്‍സമ്മ, കെ.പത്മദാസ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!