ChuttuvattomIdukki

അരിക്കൊമ്പനെ തിരികെ എത്തിക്കണം; ഇടുക്കി കളക്ടറേറ്റിന് മുന്നില്‍ മൃഗസ്നേഹികളുടെ പ്രതിഷേധം

ഇടുക്കി: അരിക്കൊമ്പനെ തിരികെ ചിന്നക്കനാലില്‍ എത്തിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി കളക്ടറേറ്റിന് മുന്നില്‍ മൃഗസ്നേഹികളുടെ പ്രതിഷേധം. റേഡിയോ കോളറുണ്ടായിട്ടും ആനയുടെ ചിത്രങ്ങള്‍ തമിഴ്നാട് സര്‍ക്കാര്‍ പുറത്ത് വിടാത്തതില്‍ ദുരൂഹതയുണ്ടെന്ന് ഇവര്‍ ആരോപിക്കുന്നു. ആനയെ തിരികെ കൊണ്ടുവരുന്നത് വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് മൃഗസ്‌നേഹികളുടെ മുന്നറിയിപ്പ്. ഏപ്രില്‍ 30ന് ചിന്നക്കനാലില്‍ നിന്ന് ഏറെ പരിശ്രമത്തിനൊടുവില്‍ പിടികൂടിയ അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലാണ് തുറന്നുവിട്ടത്. 11 മണിക്കൂറോളം നീണ്ട ദൗത്യത്തിന് ഒടുവിലാണ് ഇന്നലെ അരിക്കൊമ്പനെ വനംവകുപ്പ് തളച്ചത്. കോന്നി സുരേന്ദ്രന്‍, സൂര്യന്‍, വിക്രം, കുഞ്ചു എന്നീ കുങ്കിയാനകളാണ് ഏറെ പ്രയാസപ്പെട്ട് കൊമ്പനെ ലോറിയിലേക്ക് കയറ്റിയത്. അപ്രതീക്ഷിതമായി കോടമഞ്ഞും കനത്ത മഴയും കാറ്റും വന്നത് ദൗത്യത്തിന് തിരിച്ചടിയായി മാറിയിരുന്നു.

Related Articles

Back to top button
error: Content is protected !!