ChuttuvattomThodupuzha

രാഹുല്‍ മാംങ്കൂട്ടത്തിലിന്റെ അറസ്റ്റ് : പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി

തൊടുപുഴ:യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാംങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി.യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും പിണറായി വിജയന്റെ കോലം കത്തിക്കുകയും ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് ബിലാല്‍ സമദ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ബെന്നി പെരുവന്താനം, ഐഎന്‍ടിയുസി റീജിണല്‍ പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു, ടിസിസി മെമ്പര്‍ കെ എം ഷാജഹാന്‍, കെഎസ്‌യു സംസ്ഥാന സെക്രട്ടറി അസ്ലം ഓലിക്കന്‍, ജോസുകുട്ടി ജോസ്, ഷാനു ഷാഹുല്‍, അല്‍ത്താഫ് സുധീര്‍, അബിന്‍ ജോയ്, റഹ്‌മാന്‍ ഷാജി, എബി ജോര്‍ജ്, അഷ്‌കര്‍ ഷമീര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!