ChuttuvattomKarimannur

കരിമണ്ണൂര്‍ സ്‌കൂളില്‍ കലോത്സവം ‘സര്‍ഗം ’23’ നടത്തി

കരിമണ്ണൂര്‍: സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൂള്‍തല കലോത്സവം ‘സര്‍ഗം ’23’ നടന്നു. നൃത്തം, സംഗീതം, പ്രസംഗം തുടങ്ങിയ വിഭാഗങ്ങളില്‍ മുപ്പതോളം ഇനങ്ങളിലാണ് മത്സരങ്ങള്‍ നടത്തിയത്. ഹൈസ്‌കൂള്‍, യു. പി. വിഭാഗങ്ങളിലായി അഞ്ഞൂറിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കഴിഞ്ഞ അധ്യായന വര്‍ഷത്തെ തൊടുപുഴ ഉപജില്ലാ ചാമ്പ്യന്മാരായ കരിമണ്ണൂര്‍ സ്‌കൂളിലെ കലോത്സവം സ്‌കൂള്‍ മാനേജര്‍ റവ. ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ സജി മാത്യു അധ്യക്ഷത വഹിച്ചു. അധ്യാപകരായ സാബു ജോസ്, ആര്‍. മിനി, മലയാളം അധ്യാപകന്‍ ബിജു ചെറിയാന്‍, സംഗീതം അധ്യാപിക രസികപ്രിയ എസ്. നാഥന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി ജീസ് എം. അലക്സ്, സീനിയര്‍ ടീച്ചര്‍ മേരി പോള്‍, അധ്യാപകരായ ഷേര്‍ലി അഗസ്റ്റിന്‍, റെക്സി റ്റോം, കെ. യു. ജെന്നി, സോജന്‍ അബ്രഹാം, ആല്‍വിന്‍ ജോസ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!