ChuttuvattomThodupuzha

കൈകാലുകള്‍ ബന്ധിച്ച് വേമ്പനാട്ട് കായല്‍ നീന്തിക്കയറി അസ്ഫര്‍ ദിയാന്‍

തൊടുപുഴ : കൈകാലുകള്‍ ബന്ധിച്ച് ഏഴാം ക്ലാസ്സുകാരനായ അസ്ഫര്‍ ദിയാന്‍ വേമ്പനാട്ടുകായല്‍ നീന്തിക്കയറി. വേള്‍ഡ് വൈഡ് റെക്കോര്‍ഡ്സ് ലക്ഷ്യമിട്ടാണ് തൊടുപുഴ ദി വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഏഴാം ക്ലാസ്‌ വിദ്യാര്‍ത്ഥിയായ അസ്ഫര്‍ വേമ്പനാട്ടുകായല്‍ നീന്തിക്കയറിയത്. ചേര്‍ത്തല വടക്കുംകര അമ്പലക്കടവില്‍ നിന്നും വൈക്കം ബീച്ച് വരെയുള്ള ഏഴു കിലോമീറ്റര്‍ ഭൂരം 1 മണിക്കൂര്‍ 17 മിനിറ്റുകൊണ്ട് നീന്തിയാണ് അസ്ഫര്‍ ദിയാന്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്. കൈകളും കാലുകളും ബന്ധിച്ച് 7 കിലോമീറ്റര്‍ നീന്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് അസ്ഫര്‍ ദിയാന്‍.

കോതമംഗലം ഡോള്‍ഫിന്‍ അക്വാടിക് ക്ലബ്ബിലെ പരിശീലകന്‍ ബിജു തങ്കപ്പനാണ് അസ്ഫറിന് പരിശീലനം നല്‍കിയത്. രാവിലെ 8:30ന് ആരംഭിച്ച നീന്തല്‍ അരൂര്‍ എംഎല്‍എ ദലീമ ജേജോ ഫ്ളാഗ് ഓഫ് ചെയ്തു. കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ ഉദ്ഘാടനം ചെയ്തു.  അസ്ഫറിന്റെ പ്രകടനം കാണാന്‍ സ്‌കൂളില്‍ നിന്നും അധ്യാപകരും വിദ്യാര്‍ത്ഥികളുമെത്തിയിരുന്നു. നീന്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനു ശേഷമുള്ള പൊതുചടങ്ങില്‍ അസ്ഫറിനെ ആദരിച്ചു. കോതമംഗലം മാതിരപ്പിള്ളി സ്വദേശിയായ അമിന്‍ ബാബുവിന്റെയും ബനിലയുടെയും മകനാണ് അസ്ഫര്‍ ദിയാന്‍.

 

Related Articles

Back to top button
error: Content is protected !!