Vannappuram

വണ്ണപ്പുറത്ത്‌ ടോറസ് ലോറി റോഡ് സൈഡിലെ കാനയില്‍ കുടുങ്ങി

വണ്ണപ്പുറം: കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടമായ ടോറസ് ലോറി റോഡ് സൈഡിലെ കാനയില്‍ കുടുങ്ങി. ചൊവ്വാഴ്ച  4.15ന് ആയിരുന്നു അപകടം. വണ്ണപ്പുറം -ചേലച്ചുവട് റോഡില്‍ കമ്പകക്കാനം കയറ്റത്തിലാണ് ലോറിയുടെ നിയന്ത്രണം നഷ്ടമായത്.  വണ്ണപ്പുറത്തു നിന്ന് ലോഡുമായി കഞ്ഞിക്കുഴിക്ക് പോകുകയായിരുന്നു വാഹനം. റോഡിന്റെ ഇരുവശവും കാടും പടലും കയറിയതിനാല്‍ റോഡിന്റെ വശങ്ങളിലെ അപകടാവസ്ഥ തിരിച്ചറിയാന്‍ ഡ്രൈവര്‍മാര്‍ക്ക് കഴിയുന്നില്ലെന്ന് പരാതിയുണ്ട്. റോഡിന്റെ നിര്‍മാണത്തിലെ അപാകതയും വലിയ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ കാരണമാകുന്നതായി ഡ്രൈവര്‍മാര്‍ പറഞ്ഞു. നിരവധി ഭാര വാഹനങ്ങളാണ് ഈ മേഖലയില്‍ അപകടത്തില്‍പ്പെടുന്നത്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള വെള്ളമൊഴുകുന്ന കാന കാണാന്‍ കഴിയാത്ത വിധത്തിലാണ് കാട്ടുചെടികള്‍ വളര്‍ന്നു കിടക്കുന്നത്. അടിയന്തരമായി കാടും പടലും നീക്കം ചെയ്യാന്‍  നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Related Articles

Back to top button
error: Content is protected !!