ChuttuvattomThodupuzha

ബെവ്‌കോ എംപ്ലോയീസ് അസോസിയേഷന്‍(ഐഎന്‍ടിയുസി) ജില്ലാ കമ്മറ്റി കുടുംബസംഗമവും യാത്രയയപ്പും 30ന്

തൊടുപുഴ: ബെവ്കോ എംപ്ലോയീസ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി) ഇടുക്കി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 30ന് കുടുംബസംഗമവും യാത്രയയപ്പും ഐ.ഡി കാര്‍ഡ് വിതരണവും നടത്തും. തൊടുപുഴ ഹോട്ടല്‍ ഹില്‍ഗേറ്റില്‍ നടത്തുന്ന പരിപാടി
എംപി അഡ്വ. ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. ബിഇഎ ജില്ലാ പ്രസിഡന്റ് അഡ്വ. വി.എം ജോസഫ് അധ്യക്ഷത വഹിക്കും. എംഎല്‍എ ഉമാ തോമസ് യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ജെ.എസ് ജോണിന് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എസ് അശോകന്‍ മൊമന്റോ നല്‍കി ആദരിക്കും. ഡിസിസി ഇടുക്കി ജില്ലാ പ്രസിഡന്റ് സി.പി മാത്യു ഉപഹാരം കൈമാറും. സംസ്ഥാന പ്രസിഡന്റും മുന്‍ എംഎല്‍എയുമായ റ്റി.യു രാധാകൃഷ്ണന്‍ ഐ.ഡി കാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്യും. പൊതുയോഗത്തിനു ശേഷം ജീവനക്കാരുടെ അവകാശങ്ങളും കടമകളുമെന്ന വിഷയത്തില്‍ ജിതേഷ് കളത്തില്‍ പാലക്കാട് ക്ലാസ് നയിക്കും.

 

Related Articles

Back to top button
error: Content is protected !!