ChuttuvattomKarimannor

പന്നൂര്‍ ശ്രീവരാഹ സ്വാമി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം തിങ്കളാഴ്ച്ച

കരിമണ്ണൂര്‍: പന്നൂര്‍ ശ്രീവരാഹ സ്വാമി ക്ഷേത്രത്തില്‍ 17 ന് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കം കുറിക്കും. 23 ന് സമാപിക്കും. മുഖ്യയജ്ഞാചാര്യന്‍ ഭാഗവതതിലകം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് സപ്താഹ യജ്ഞം നടക്കുന്നത്. 16 ന് ക്ഷേത്രം മേല്‍ശാന്തി സുമേഷ് ശര്‍മ്മ ഭദ്രദീപ പ്രകാശനം നിര്‍വ്വഹിക്കും. തുടര്‍ന്ന് ക്ഷേത്രം മുന്‍ സെക്രട്ടറി പന്നൂര്‍ കൊണ്ടാട്ടുമഠം കെ.എന്‍.സോമശേഖരന്‍ വിവിധ പുരാണങ്ങളില്‍ നിന്നും കണ്ടെടുത്ത് എഴുതി തയ്യാറാക്കിയ പന്നൂര്‍ ശ്രീവരാഹ സ്വാമി ക്ഷേത്രമാഹാത്മ്യം എന്ന ഐതിഹ്യ പുസ്തകത്തിന്റെ പ്രകാശനം ഇഞ്ചപ്പിള്ളി ശങ്കരന്‍ നമ്പൂതിരി നിര്‍വഹിക്കും.

Related Articles

Back to top button
error: Content is protected !!