CrimeIdukki

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ബീഹാര്‍ സ്വദേശി പിടിയില്‍

മൂന്നാര്‍: മൂന്നാറില്‍ സ്‌കൂള്‍ കുട്ടികളെ കേന്ദ്രീകരിച്ച് കഞ്ചാവും നിരോധിത പുകയുല്‍പ്പന്നങ്ങളും വില്‍പ്പന നടക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് സ്‌കൂള്‍ മേഖലയിലും പരിസരങ്ങളിലും പോലീസും എക്‌സൈസും നിരീക്ഷണം ശക്തമാക്കിയത്. മൂന്നാര്‍ ടൗണില്‍ തണുപ്പുകാലത്ത് ഉപയോഗിക്കുന്ന സെറ്റര്‍ വില്‍പ്പനയുടെ മറവില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. ഇതോടെ നടത്തിയ അന്വേഷണത്തിലാണ് വില്‍പ്പനക്കായി സൂക്ഷിച്ച 20 പാക്കറ്റോളം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ബീഹാര്‍ സ്വദേശി അഷ്‌റഫിന്റെ കൈയില്‍ നിന്ന് പിടികൂടിയത്. ഇയാള്‍ താമസിക്കുന്ന മുറിയിലും പോലിസ് വിശുദ്ധമായി പരിശോധന നടത്തി. മൂന്നാര്‍ എസ്ഐ അജേഷ് കെ ജോണിന്റെ നേത്യത്വത്തില്‍ ട്രാഫിക് എസ്ഐ ഷാജി പി.പി. സി.പിഒമരായ ടോണി, അരുണ്‍കുമാര്‍,, നൗഫല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Related Articles

Back to top button
error: Content is protected !!