AccidentIdukki

സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച്എന്‍ജിനീയറിംഗ് വിദ്യാർത്ഥി  മരിച്ചു

ഇടുക്കി: വാഹനാപകടത്തില്‍ ഇടുക്കി ഗവ. എഞ്ചിനീയറിംഗ്  കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി മരിച്ചു. തങ്കമണി മുള്ളന്‍കുഴിയില്‍ അജയകുമാറിന്റെ മകന്‍ വസിഷ്ഠ് (22) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 8.30 ന് പാണ്ടിപ്പാറയിലാണ് അപകടം നടന്നത്. വസിഷ്ഠ് സഞ്ചരിച്ച സ്‌കൂട്ടര്‍ എതിരെ വന്ന മാരുതി സ്വിഫ്റ്റ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വസിഷ്ഠിനെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം വെളളിയാഴ്ച രാവിലെ 10 ന് പിതൃസഹോദരന്‍ സാബുവിന്റെ വീട്ടുവളപ്പില്‍. മാതാവ്: ശശികല. സഹോദരങ്ങള്‍: ഗോകുല്‍, ഗാര്‍ഗി.

Related Articles

Back to top button
error: Content is protected !!