ChuttuvattomIdukki

ഒ.ബി.സി മോര്‍ച്ചയുടെ നേതൃത്വത്തില്‍ ബി.ജെ.പി ന്യൂ മെമ്പര്‍ഷിപ് ക്യാമ്പയിന്‍ നടത്തി

ഇടുക്കി: ഭാരതീയ ജനത ഒ.ബി.സി മോര്‍ച്ച അടിമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബി.ജെ.പി ന്യൂ മെമ്പര്‍ഷിപ് ക്യാമ്പയിന്‍ നടത്തി. അടിമാലി ബി.ജെ.പി ഓഫീസില്‍ നടന്ന ക്യാമ്പയിനില്‍ ഒ.ബി.സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സാബു അധ്യക്ഷത വഹിച്ചു. ഒ.ബി.സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി. പ്രബീഷ്  ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് മനോജ് മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി അഡ്വ. സുമേഷ്, ഒ.ബി.സി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ജയപാല്‍ സേതുരാമന്‍, വൈസ് പ്രസിഡന്റ് മോഹനന്‍ ആനച്ചാല്‍, മീഡിയ സെല്‍ കണ്‍വീനര്‍ പ്രതാപന്‍ ആളുങ്കല്‍, മണ്ഡലം ജനറല്‍ സെക്രട്ടറി അഭിലാഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!