Thodupuzha

ബി.ജെ.പി കൗണ്‍സിലര്‍മാരുടെ  ഏകദിന ഉപവാസ സമരം ബുധനാഴ്ച 

 

 

തൊടുപുഴ: തൊടുപുഴ നഗരസഭയുടെ ജനദ്രോഹ മാസ്റ്റര്‍പ്ലാനിനെതിരെ ബി.ജെ.പി മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാര്‍ ബുധനാഴ്ച രാവിലെ 10 മുതല്‍ ഏകദിന ഉപവാസ സമരം നടത്തും. കരട് മാസ്റ്റര്‍ പ്ലാനിന്റെ പേരില്‍ തൊടുപുഴയില്‍ നടത്തികൊണ്ടിരിക്കുന്ന നിര്‍മാണ നിരോധനം അവസാനിപ്പിക്കുക, വാര്‍ഡ് സഭയുടെ കൂടി അഭിപ്രായം കേട്ടുകൊണ്ട് മാസ്റ്റര്‍പ്ലാന്‍ പുനഃക്രമീകരിക്കുക, മാസ്റ്റര്‍ പ്ലാന്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കുക, സീവേജ് പ്ലാന്റ് ജനവാസ മേഖലയില്‍ നിന്ന് മാറ്റി സ്ഥാപിക്കുക, കരട് മാസ്റ്റര്‍ പ്ലാനിലെ അശാസ്ത്രീയവും ജനദ്രോഹപരവുമായ നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കുക.എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഏകദിന ഉപവാസം. ബി.ജെ.പി തൊടുപുഴ മണ്ഡലം പ്രസിഡന്റ് ശ്രീലക്ഷ്മി കെ. സുധീപ് അധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് കെ.എസ് അജി ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം മധ്യമേഖലാ പ്രസിഡന്റ് എന്‍.ഹരി ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button
error: Content is protected !!