Idukki

ബിജെപി കോതമംഗലം മണ്ഡലം ഭാരവാഹി യോഗം നടത്തി

ഇടുക്കി:ഇടുക്കി ലോക്‌സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. സംഗീത വിശ്വനാഥന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ദേശീയ നോതാവ് നളിന്‍കുമാര്‍ കട്ടീല്‍ എം.പി കോതമംഗലം നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ ഭവന സന്ദര്‍ശനം നടത്തി. തുടര്‍ന്ന് ഹോട്ടല്‍ മരിയയില്‍ നടന്ന നിയോജക മണ്ഡലം ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്തു.

ബിജെപി മധ്യ മേഖല പ്രസിഡന്റ് എന്‍. ഹരി, സംസ്ഥാന സമിതി അംഗം പി.പി. സജീവ്, ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, ജില്ലാ വൈസ് പ്രസിഡന്റ് ഇ.റ്റി. നടരാജന്‍, കോതമംഗലം മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ മാങ്ങോട്, കവളങ്ങാട് മണ്ഡലം പ്രസിഡന്റ് സൂരജ് മലയില്‍, സംസ്ഥാന കൗണ്‍സില്‍ അംഗം എം.എന്‍. ഗംഗാധാരന്‍, ജനറല്‍ സെക്രട്ടറിമാരായ ഇ.കെ.അജിത്കുമാര്‍, അരുണ്‍ നെല്ലിമറ്റം, ജയന്‍ കെ. നാരായണന്‍, മറ്റ് നിയോജക മണ്ഡലം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

 

 

Related Articles

Back to top button
error: Content is protected !!