Nationalpolitics

ബിജെപി ദേശീയ നേതൃത്വം; സെക്രട്ടറിയായി അനില്‍ ആന്റണി

ന്യൂഡല്‍ഹി: ബിജെപി ദേശീയ നേതൃത്വം പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ദേശീയ സെക്രട്ടറിയായി അനില്‍ ആന്റണിയെ പ്രഖ്യാപിച്ചു. എപി അബ്ദുള്ളക്കുട്ടി ഉപാധ്യക്ഷനായി തുടരും. രാധാമോഹന്‍ അഗര്‍വാളിനെ ദേശീയ ജനറല്‍ സെക്രട്ടറിയായും നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനായ അനില്‍ ആന്റണി ഏപ്രിലിലാണ് ബിജെപിയില്‍ ചേര്‍ന്നത്. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ കോഓര്‍ഡിനേറ്റുമായിരുന്നു അനില്‍ ആന്റണി.

 

Related Articles

Back to top button
error: Content is protected !!