National

ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ; പുതിയ പാഠ്യപദ്ധതിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: പുതിയ വിദ്യാഭ്യാസ നയം പ്രകാരമുള്ള പാഠ്യപദ്ധതി ചട്ടക്കൂടിനെ അടിസ്ഥാനമാക്കി 2024 ലെ അക്കാദമിക് സെഷനില്‍ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കും. ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ നടത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ പുതിയ പാഠ്യപദ്ധതി ചട്ടക്കൂടില്‍ നിര്‍ദ്ദേശം. പുതിയ പാഠ്യപദ്ധതി ചട്ടക്കൂടിന് കീഴില്‍ പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും രണ്ട് ഭാഷകള്‍ പഠിക്കണം. ഇതില്‍ ഒന്ന് ഇന്ത്യന്‍ ഭാഷയായിരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം.

ഓര്‍മ്മയേയും മാസങ്ങളായുള്ള പരിശീലനത്തെയും വിലയിരുത്തുന്നതാവരുത് പരീക്ഷ. വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട പ്രകടനം നടത്തുന്നതിന് അവസരമൊരുക്കി ബോര്‍ഡ് പരീക്ഷ രണ്ടു തവണ നടത്തണം. രണ്ടു തവണ പരീക്ഷയെഴുതി അവയില്‍ മെച്ചപ്പെട്ട മാര്‍ക്ക് നിലനിര്‍ത്താന്‍ അനുവദിക്കണം. പ്ലസ് വണ്‍, പ്ലസ് ടു തലങ്ങളില്‍ വിഷയം തെരഞ്ഞെടുക്കാന്‍ കൂടുതല്‍ അവസരമുണ്ടാവണം.11,12 ക്ലാസുകളിലെ വിഷയങ്ങള്‍ പ്രത്യേക സ്ട്രീമുകളില്‍ ഒതുക്കാതെ വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ സ്വന്തം നിലക്ക് തെരഞ്ഞെടുക്കാനുളള സൗകര്യമൊരുക്കും

Related Articles

Back to top button
error: Content is protected !!