ChuttuvattomThodupuzha

അരിക്കുഴ ഉദയ വൈ.എം.എ ലൈബ്രറിയില്‍ പുസ്തക പ്രകാശനവും കവിയരങ്ങും

അരിക്കുഴ: അരിക്കുഴ ഉദയ വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ പുസ്തക പ്രകാശനവും കവിയരങ്ങും സംഘടിപ്പിച്ചു. പാപ്പിക്കുട്ടിയമ്മ രചിച്ച ‘മണ്‍കൂറ്’ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം ലൈബ്രറി ഹാളില്‍ വച്ച് കവി തൊമ്മന്‍കുത്ത് ജോയി നിര്‍വ്വഹിച്ചു. എഴുത്തുകാരന്‍ അനുകുമാര്‍ തൊടുപുഴ പുസ്തകം ഏറ്റുവാങ്ങി. സമ്മേളനത്തില്‍ ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയന്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരി ഐശ്വര്യ വിനീതന്‍ പുസ്തകത്തെ പരിചയപ്പെടുത്തി. ലൈബ്രറി സെക്രട്ടറി അനില്‍ എം.കെ, പു.ക.സ ആവോലി യൂണിറ്റ് പ്രസിഡന്റ് എം.പി തോമസ്, പുസ്തകം പ്രസിദ്ധീകരിച്ച ‘ചിറക് ബുക്‌സ്’ പ്രതിനിധിമാരായ രഞ്ജിത് ജോര്‍ജ്, ഷിജോ ജോസഫ്, രഞ്ജിത് മോഹന്‍, കാവല്‍ കൈരളി മാഗസിന്‍ എഡിറ്റര്‍ സനല്‍ ചക്രപാണി, എന്‍.ബാലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന കവിയരങ്ങില്‍ തൊമ്മന്‍കുത്ത് ജോയി, അനു കുമാര്‍ തൊടുപുഴ, സരു ധന്വന്തരി ,ശ്രീജ ഗിരീഷ്, ദീപമോള്‍ ഇ.യു, ബിന്ദു ജി നായര്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.

 

Related Articles

Back to top button
error: Content is protected !!