Kerala

ബജറ്റ് ടൂറിസം പദ്ധതി; 7500 ഉല്ലാസ യാത്രകള്‍ പൂര്‍ത്തിയാക്കി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: പുതിയ കാഴ്ചകള്‍ കാണുവാനും വിനോദ യാത്രകള്‍ ചെയ്യുവാനും എല്ലാവര്‍ക്കും ഇഷ്ടമാണ്. പോക്കറ്റ് കാലിയാവാതിരിക്കാന്‍ പലപ്പോഴും സന്തോഷങ്ങള്‍ മാറ്റിയിട്ടുമുണ്ടാകും.കെഎസ്ആര്‍ടിസി 2021 നവംബര്‍ ഒന്ന് കേരള പിറവിയില്‍ തുടങ്ങിയ ബജറ്റ് ടൂറിസം കഴിഞ്ഞ 2 വര്‍ഷംകൊണ്ട് 7500 ഉല്ലാസ യാത്രകള്‍ പൂര്‍ത്തിയാക്കി. അറിയപ്പെടാത്ത ചെറുതും വലുതുമായ നിരവധി സ്ഥലങ്ങളില്‍ ഏറ്റവും മിതമായ നിരക്കില്‍ സാധാരണക്കരെയും ഉള്‍പ്പെടുത്തി യാത്രാനുഭവം ലഭ്യാമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി.

ഒറ്റയ്ക്കും കൂട്ടായുമെല്ലാം നിരവധി പേര്‍ ഇതിനകം കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്രയുടെ ഭാഗമായിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്ന് അവധി ദിനങ്ങളിലാണ് ഈ ട്രിപ്പുകള്‍ നടത്തുന്നത്. മൂന്നാര്‍, ഗവി, അതിരപ്പിള്ളി, വയനാട് എന്നിങ്ങനെ നിരവധി സ്ഥലങ്ങളിലേക്ക് ഒരു ദിവസത്തെയും ഒന്നിലധികം ദിവസത്തെയും ട്രിപ്പുകളുണ്ട്. അതത് ഡിപ്പോകളില്‍ നിന്ന് പാക്കേജുകളെ കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞ് ബുക്ക് ചെയ്യാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!