Thodupuzha

ബഫര്‍ സോണ്‍: സര്‍ക്കാരിന്റെ നിലപാട് ഇരട്ടത്താപ്പെന്ന് കേരള കേരള കോഗ്രസ് (ജേക്കബ്)

തൊടുപുഴ: ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടത് മുണി സര്‍ക്കാര്‍ ഇരട്ടത്താപ്പാണ് കാട്ടുന്നതെന്ന് കേരള കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ കമ്മിറ്റി ആരോപിച്ചു. പതിനായിരക്കണക്കിനാളുകളെ ജനവാസ മേഖലയില്‍ നിന്ന് കുടിയിറക്കിയും സംസ്ഥാനത്തെ കുമളി ഉള്‍പ്പെടെയുള്ള നിരവധി ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങള്‍ വനമാക്കാനുമുള്ള ഗൂഢതന്ത്രമാണ് ഇതിന് പിന്നില്‍. വനാതിര്‍ത്തിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരം ബഫര്‍ സോണായി കണക്കാക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നത്. ഈ ഉത്തരവിന് അടിസ്ഥാനമായത് 2019ലെ സംസ്ഥാന മന്ത്രിസഭാ തീരുമാനമാണ്. ഇക്കാര്യം വിസ്മരിച്ച് ജാള്യത മറയ്ക്കാനാണ് ഇപ്പോള്‍ ഹര്‍ത്താല്‍ നാടകവുമായി ഇടത് മുണി രംഗത്തെത്തിയിരിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. യോഗത്തില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് മാര്‍ട്ടിന്‍ മാണി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഷാജി അമ്പാട്ട്, ഷാഹുല്‍ പള്ളത്തുപറമ്പില്‍, ടോമി മൂഴിക്കുഴിയില്‍, സാബു മുതിരക്കാലായില്‍, സാം ജോര്‍ജ്, അനില്‍ പയ്യാനിക്കല്‍, സിബിച്ചന്‍ മനയ്ക്കല്‍, ഔസേപ്പച്ചന്‍ ഇടക്കുളത്ത്, ജോണ്‍സണ്‍ അലക്സാണ്ടര്‍, ജോസ് ചിറ്റടിയില്‍, ബാബു വര്‍ഗീസ്, ജോസ് പുന്നോലിക്കുല്‍േ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!