Idukki

ബഫര്‍ സോണ്‍ ഫീല്‍ഡ് സര്‍വെ ഇടുക്കി ജില്ലയില്‍ 65 % പൂര്‍ത്തിയായി

ഇടുക്കി: ബഫര്‍ സോണ്‍ ഫീല്‍ഡ് സര്‍വെ ഇടുക്കി ജില്ലയില്‍ അറുപത്തിയഞ്ച് ശതമാനം പൂര്‍ത്തിയായി. സര്‍വെ പുരോഗതി അവലോകന യോഗം വിലയിരുത്തി.അതിര്‍ത്തി വ്യക്തമാക്കാത്ത വനം വകുപ്പിനെതിരെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

 

ജില്ലയില്‍ ആകെ ലഭിച്ച 19857 അപേക്ഷകളില്‍ 65 ശതമനം സര്‍വെ നടപടികളും പൂര്‍ത്തിയായി.കുറഞ്ഞിമല വന്യജീവി സങ്കേതം,മതികെട്ടാന്‍ ചോല ദേശീയോദ്യാനം എന്നിവിടങ്ങളില്‍ അതിര്‍ത്തി നിര്‍ണയത്തില്‍ വനം വകുപ്പ് വ്യക്തത വരുത്താത്തതും മൊബൈല്‍ അപ്ലിക്കേഷനിലുണ്ടായ സാങ്കേതിക തടസം പരിഹരിക്കാത്തതും സര്‍വെ നടപടികളെ പ്രതികൂലമായി ബാധിച്ചു.ആശങ്കക്കിട നല്‍കാത്തവിധം വകുപ്പ് തല പരിശോധന നടത്തി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

33 സ്ക്വയര്‍ കിലോമീറ്റര്‍ വരുന്ന ഇടുക്കി റിസര്‍വെയറിന്‍റെ പരമാവധി ഫ്ലഡ് ലെവല്‍ സീറോ ബഫര്‍ സോണായി കണക്കാക്കും.എട്ട് സംരക്ഷിത വനമേഖലകളുള്ള ജില്ലയില്‍ ഓരോ പ്രദേശത്തിന്‍റെയും അതിര്‍ത്തി കൃത്യമായി പഠിച്ചു നിര്‍ണയിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.ജനുവരി 16ന് വീണ്ടും യോഗം ചേരും.

Related Articles

Back to top button
error: Content is protected !!