ChuttuvattomIdukkiThodupuzha

ഉപതെരഞ്ഞെടുപ്പ് : അന്തിമ വോട്ടര്‍ പട്ടിക നവംബര്‍ 14 ന്

ജില്ലയിലെ തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ഉപതെരഞ്ഞെടുപ്പിനുള്ള പോളിംഗ് സ്റ്റേഷനുകള്‍ക്കോ വോട്ടെണ്ണല്‍ കേന്ദ്രത്തിനോ മാറ്റം ആവശ്യമുണ്ടോയെന്ന കാര്യം പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ പഞ്ചായത്തുകളിലെ വരണാധികാരികള്‍ക്ക് നിര്‍ദ്ദേശം നല്കി. കരിങ്കുന്നം പഞ്ചായത്തിലെ  നെടിയകാട്, മൂന്നാര്‍ പഞ്ചായത്തിലെ മൂലക്കട, നടയാര്‍ , ഉടുമ്പന്‍ചോല പഞ്ചായത്തിലെ മാവടി എന്നീ വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.ഒക്‌ടോബര്‍ 20 ന്  കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.ഇത് സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും  https://www.sec.kerala.gov.in/  എന്ന സൈറ്റിലൂടെ നവംബര്‍ 4ന് വൈകുന്നേരം 5 വരെ ഓണ്‍ലൈനായി സ്വീകരിക്കും. നവംബര്‍ 14ന് അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.യോഗത്തില്‍ മൂന്നാര്‍, ഉടുമ്പന്‍ചോല, കരിങ്കുന്നം എന്നീ പഞ്ചായത്തുകളിലെ വരണാധികാരികള്‍, ഉപവരണാധികാരികള്‍, തെരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!