Idukki

നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ 5 പേര്‍ക്ക് പരിക്കേറ്റു

ഇടുക്കി :കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ കാര്‍ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ 5 പേര്‍ക്ക് പരിക്കേറ്റു.കല്ലാര്‍ വട്ടിയാര്‍ അരിക്കെട്ട് വടക്കേല്‍ പുത്തന്‍ പുരയില്‍ബിജു (42)ബിജുവിന്റെ അമ്മ സരേജിനി (52)ഭാര്യ ദിവ്യ ( 37) മക്കളായ അഞ്ജലി ( 13 ) അനാമിക (7) എന്നിവര്‍ക്കാണ് പരിക്കേറ്റത്.അപകടത്തില്‍പ്പെട്ടവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്‌ക്കേറ്റ മുറിവിനെത്തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി അനാമികയെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ഇന്നലെ വൈകുന്നേരംനാലിന് ഈസ്റ്റേണ്‍ സ്‌കൂളിനു സമീപമാണ് അപകടം.തൊടുപുഴ ആശുപത്രിയില്‍നിന്ന് ബിജുവും കുടുംബവും തിരികെ കല്ലാറിലെ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു സംഭവം. നിയന്ത്രണം വിട്ട കാര്‍ എതിര്‍ദിശയിലെ ഈറ്റക്കാടുകള്‍ക്കിടയിലൂടെ 20 അടിയോളം താഴ്ചയുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. സമീപത്തു നിന്ന പ്ലാവില്‍ ഇടിച്ചകാര്‍ നിശ്ശേഷം തകര്‍ന്ന നിലയിലാണ്. സമീപത്തുള്ള വ്യാപാരികളും നാട്ടുകാരും അഗ്‌നിശമന സേനയും പൊലീസും ഉടന്‍തന്നെ അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

Related Articles

Back to top button
error: Content is protected !!