Muttom

അറയാനിപ്പാറയ്ക്കു സമീപം കാർ താഴ്ചയിലേക്ക് മറിഞ്ഞു അപകടം

മുട്ടം: ശങ്കരപ്പിള്ളി അറയാനിപ്പാറയ്ക്കു സമീപം കാർ താഴ്ചയിലേക്ക് മറിഞ്ഞു അപകടം.  ഇന്ന് പുലർച്ചെ 5.30 നാണ് അപകടം ഉണ്ടായത്. ഏഴാംമൈലിൽ നിന്നും അറയാനിപ്പാറ വഴി ശങ്കരപ്പിള്ളിക്കുള്ള റോഡിൽ നിന്നുമാണ് കാർ താഴ്ചയിലേക്ക് മറിഞ്ഞത്.കാറിൽ ഉണ്ടായിരുന്ന യുവാവും യുവതിയും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. അറയാനിപ്പാറയുടെ സമീപം സൂര്യോദയം കാണുവാൻ നിരവധി പേർ എത്തുന്നുണ്ട് എന്ന് പ്രദേശവാസികൾ പറഞ്ഞു. വിദൂര കാഴ്ച കാണാൻ എത്തിയ യുവാവും സുഹൃത്തായ യുവതിയുമാണ് അപകടത്തിൽപ്പെട്ടത് എന്ന് നാട്ടുകാർ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!