Uncategorized

നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതി തൂണ്‍ ഒടിഞ്ഞ് വീണു.

 

കാഞ്ഞാര്‍: നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതി തൂണ്‍ ഒടിഞ്ഞു. വൈദ്യുതി തൂണില്‍ ലൈന്‍ വലിച്ചിട്ടില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ഇന്നലെ രാവിലെ ഏഴ് മണിയോടെ തൊടുപുഴ – പുളിയന്‍മല സംസ്ഥാന പാതയിലെ കാഞ്ഞാര്‍ മഹാദേവക്ഷേത്രത്തിന് മുന്‍വശത്താണ് അപകടം. ഇവിടെ അടുത്തിടെ ഉയരം കൂടിയ വൈദ്യുതി തൂണ്‍ സ്ഥാപിച്ച് പുതിയ 11 കെ.വി ലൈന്‍ വലിച്ചിരുന്നു. ഇതിനോട് ചേര്‍ന്ന് നിന്നിരുന്ന ഉയരം കുറഞ്ഞ തൂണിലാണ് കാര്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഒടിഞ്ഞ കോണ്‍ക്രീറ്റ് തൂണ്‍ അതേ കാറിലേക്കാണ് പതിച്ചത്. ഇതോട് ചേര്‍ന്ന് പുതിയതായി സ്ഥാപിച്ച വൈദ്യുതി തൂണിനും ഇടിയുടെ ആഘാതത്തില്‍ തകരാര്‍ സംഭവിച്ചു. ഇതേ തുടര്‍ന്ന് ഇതുവഴിയുള്‌ല വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പാലക്കാട് പോയി തിരികെ മടങ്ങിയ ഇടുക്കി സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

Related Articles

Back to top button
error: Content is protected !!