Thodupuzha

കര്‍ഷകരെ കേന്ദ്ര-സംസ്ഥാന  സര്‍ക്കാരുകള്‍ മറക്കുന്നു: പി.സി തോമസ്

തൊടുപുഴ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കേരളത്തിലെ കര്‍ഷകരെ പൂര്‍ണമായും അവഗണിക്കുകയാണെന്നും, കര്‍ഷകര്‍ക്കു വേണ്ടിയുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ച് അവരുടെ കാര്‍ഷികവിളകള്‍ക്ക് ന്യായവില ഉറപ്പാക്കണമെന്നും കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനും മുന്‍ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ് ആവശ്യപ്പെട്ടു. റബറിന് കിലോയ്ക്ക് 250 രൂപ ഉറപ്പായും നല്‍കുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ല. കേന്ദ്രസര്‍ക്കാരും ഈ കാര്യം അറിഞ്ഞതായി ഭാവിക്കുന്നില്ലെന്ന് പി.സി തോമസ് കുറ്റപ്പെടുത്തി.

Related Articles

Back to top button
error: Content is protected !!