Idukki

കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന ജനദ്രോഹ ഭരണം അവസാനിപ്പിക്കണം: ആര്‍.എസ്.പി. ലെനിനിസ്റ്റ്

ഇടുക്കി: ഇന്ത്യയിലെ പാവപ്പെട്ട ജനസമൂഹത്തെയാകെ കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്ക് കൊള്ളയടിക്കാന്‍ അവസരം ഉണ്ടാക്കികൊടുക്കുന്ന ജനദ്രോഹ ഭരണമാണ് മോഡി സര്‍ക്കാര്‍ നടത്തുന്നത് എന്ന് ആര്‍.എസ്.പി. ലെനിനിസ്റ്റ് ജില്ലാ സെക്രട്ടറി എ.ആര്‍. രതീഷ് ആരോപിച്ചു. ആര്‍.എസ്.പി. ലെനിനിസ്റ്റ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന ഹെഡ് പോസ്റ്റോഫീസിന് മുന്‍പില്‍ നടന്ന ധര്‍ണ സമരത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ധര്‍ണ ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.എല്‍. സംസ്ഥാന സെക്രട്ടറി എം.എം. സുലൈമാന്‍ മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് (എസ്) ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍ രാഘവന്‍, എം.എസ്. സുരേഷ് ബാബു, ജില്ലാ കമ്മറ്റി അംഗങ്ങളായ ആര്‍. സനല്‍കുമാര്‍, സി.കെ. ഗോപാലകൃഷ്ണന്‍, ജോര്‍ജ് ആന്റണി, ആദിത്യ രവി, അനില്‍ തോമസ്, ഷേര്‍ളി ആന്റണി, മുജീബ് റഹ്‌മാന്‍, സുനിത സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!