IdukkiLocal Live

ഉമ്മന്‍ ചാണ്ടി കോളനിയില്‍ പ്രചരണവുമായി ചാണ്ടി ഉമ്മന്‍

കഞ്ഞിക്കുഴി: പിതാവിന്റെ പേരില്‍ അറിയപ്പെടുന്ന കഞ്ഞിക്കുഴി പഞ്ചായത്തിലെ ഉമ്മന്‍ ചാണ്ടി ട്രൈബല്‍ കോളനിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണവുമായി മകന്‍ ചാണ്ടി ഉമ്മന്‍. ഇന്നലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന് വേണ്ടിയാണ് പുതുപ്പള്ളി എംഎല്‍എ കൂടിയായ ചാണ്ടി ഉമ്മന്‍ പ്രചാരണം നടത്തിയത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ മഴുവടി കോളനിയാണ് ഉമ്മന്‍ ചാണ്ടി കോളനി എന്ന പേരില്‍ അറിയപ്പെടുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന കാലം മുതല്‍ ഈ കോളനിയിലെ ജനങ്ങളുമായി വലിയ ആത്മബന്ധം ഉമ്മന്‍ ചാണ്ടിക്ക് ഉണ്ടായിരുന്നു. ഇവിടുത്തെ ജനങ്ങള്‍ തനിക് സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി വിവിധ പദവികള്‍ വഹിച്ചപ്പോഴും ഈ കോളനിയിലെ ജനങളുടെ വിവിധ വിഷയങ്ങളില്‍ ഇടപ്പെടുവാന്‍ തയ്യാറായി. ഇവിടുത്തെ ജനങ്ങള്‍ക്ക് വീട് ലഭിക്കുന്നതിനും പട്ടയം കിട്ടുന്നതിനും ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. ജപ്തി ഭീഷണി നേരിട്ടവര്‍ക്കും ഉമ്മന്‍ ചാണ്ടി തന്റെ സഹായ ഹസ്തം നീട്ടി. മഴുവടി നിവാസികള്‍ക്ക് തന്റെ പിതാവിനോടുള്ള സ്നേഹമാണ് ഇവിടെ എത്തിയപ്പോള്‍ തനിക്കും ലഭിക്കുന്നതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടി അന്തരിച്ചപ്പോള്‍ ഇവിടുത്തെ ഗോത്ര സമൂഹത്തിന്റെ പാരമ്പര്യം അനുസരിച്ചു 7 ദിവസം നോമ്പും വൃതവും കോളനി നിവാസികള്‍ അനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിന്റെ നാല്‍പതാം ഓര്‍മ്മ ദിനത്തില്‍ ഇവര്‍ പുതുപ്പള്ളി പള്ളിയില്‍ എത്തി ഉമ്മന്‍ ചാണ്ടിയുടെ കബറിടം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ബൂത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ജയന്‍ വട്ടശേരിയില്‍ അധ്യക്ഷത വഹിച്ചു. എം.എന്‍ ഗോപി, എ.പി ഉസ്മാന്‍, അഗസ്തി അഴകത്ത്, അപ്പച്ചന്‍ ഏറത്ത്, വര്‍ഗീസ് സക്കറിയ, സുകുമാരന്‍ കുന്നുംപുറത്ത്, രാജേശ്വരി രാജന്‍, ടോമി താണോലില്‍, ഷീബ ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!