ChuttuvattomIdukki

ചെറുതോണി കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോ സ്ഥല സന്ദര്‍ശനം പൂര്‍ത്തിയായി

ചെറുതോണി : ചെറുതോണിയില്‍ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം സബ് ഡിപ്പോ ആരംഭിക്കുന്നതിനു മുന്നോടിയായി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഉന്നത തല യോഗത്തില്‍ സ്ഥലം സന്ദര്‍ശിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് പ്രകാരമാണ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ്, ഡിവിഷന്‍ മെമ്പര്‍ കെ.ജി സത്യന്‍ എന്നിവര്‍ ആവശ്യമായ സ്ഥലം അനുവദിച്ച് നല്‍കുന്നത് സന്നദ്ധത അറിയിച്ചിരുന്നു.
ജില്ലാപഞ്ചായത്ത് പോലീസ് സ്റ്റേഷന് സമീപം നിര്‍മിച്ചിരിക്കുന്ന പുതിയ കെട്ടിടത്തില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ്, ടിക്കറ്റ് കൗണ്ടര്‍, വിശ്രമ മുറി എന്നിവ ജില്ലാപഞ്ചായത്തിന്റെ  പുതിയ കെട്ടിടത്തില്‍ അനുവദിക്കുന്നതിനും ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള 40 സെന്റ് സ്ഥലത്ത് പെട്രോള്‍ പമ്പും സ്ഥാപിക്കും. ഇതിനോട് ചേര്‍ന്നുള്ള 1 ഏക്കര്‍ 60 സെന്റ്് സ്ഥലം ഗ്യാരേജ്, റാംമ്പ് എന്നിവ നിര്‍മ്മിക്കുന്നതിനും തീരുമാനമെടുത്തു.ഈ വര്‍ഷം സെപ്തംബര്‍ മാസത്തോടെ പുതിയ സബ് ഡിപ്പോ ആരംഭിക്കത്തക്ക വിധമുള്ള നിര്‍മ്മാണ പ്രവര്‍ത്തനമാണ് ലക്ഷ്യമിടുന്നത്. ചെറുതോണിയില്‍ നിന്നും 15 സര്‍വീസുകള്‍ ആരംഭിക്കത്തക്കവിധം റൂട്ടുകള്‍ തയ്യാറാക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി ജില്ലാ ഓഫീസറെ ചുമതലപ്പെടുത്തി. അടിയന്തരമായി നിര്‍മ്മിക്കേണ്ട റാംപ് , ഗ്യാരേജ് എന്നിവയുടെ ഡിസൈന്‍ തയ്യാറാക്കി മൂന്ന് ദിവസത്തിനകം കൈമാറും.
ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ്, കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ എഞ്ചിനീയറും മാനേജിംഗ് ഡയറക്ടറുടെ പ്രൈവറ്റ് സെക്രട്ടറിയുമായ ചന്ദ്രബാബു, ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസ്, എസ്റ്റേറ്റ് ഓഫീസര്‍ സി. ഉദയകുമാര്‍, ലാന്‍ഡ് അക്വസൈസേഷന്‍ ഓഫീസര്‍ വിനോദ് കുമാര്‍, ഇടുക്കി തഹസീല്‍ദാര്‍ മിനി ജോണ്‍, മന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ബിനോയ് വാട്ടപ്പള്ളില്‍, എറണാകുളം സോണല്‍ ഓഫീസര്‍ കെ.ടി ബിനു, ജില്ലാ ഓഫീസര്‍ സന്തോഷ് ഡി.സി.പി ഓഫീസര്‍ പ്രശാന്ത് കൈമള്‍, ഇടുക്കി വില്ലേജ് ഓഫീസര്‍ സിബി മാത്യു,   എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം സന്ദര്‍ശിച്ചത്.

Related Articles

Back to top button
error: Content is protected !!