Local LiveMuttom

മുട്ടം പഞ്ചായത്തില്‍ ശുചീകരണ യജ്ഞം വ്യാഴാഴ്ച

മുട്ടം: മഴക്കാല പകര്‍ച്ച വ്യാധികള്‍ തടയുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി വ്യാഴാഴ്ചരാവിലെ 8.30 മുതല്‍ മുട്ടം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ശുചീകരണ യജ്ഞം സംഘടിപ്പിക്കും. ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ്, മര്‍ച്ചന്റ് അസോസിയേഷന്‍, കുടുംബശ്രീ – തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, അംഗന്‍വാടി – സര്‍ക്കാരിന്റെ വിവിധ വകുപ്പിലെ ജീവനക്കാര്‍, സ്‌കൂള്‍ – കോളജ് വിദ്യാര്‍ത്ഥികള്‍, വിവിധ സാമൂഹിക – സാംസ്‌കാരിക – രാഷ്ട്രിയ സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശുചീകരണ യഞ്ജത്തില്‍
പങ്കെടുക്കുമെന്ന് പ്രസിഡന്റ് ഷേര്‍ളി അഗസ്റ്റിന്‍ അറിയിച്ചു. തുടര്‍ന്നുള്ള എല്ലാ ഞായറാഴ്ചകളിലും വാര്‍ഡ് തലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!