Thodupuzha

സഹകരണ സെമിനാര്‍ സംഘടിപ്പിച്ചു

തൊടുപുഴ: സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്‍ഡ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള സഹകരണ സംഘം നിയമഭേദഗതി ബില്‍ 2022 നെ സംബന്ധിച്ച് സഹകരണ സെമിനാര്‍ സംഘടിപ്പിച്ചു. ഡോ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ബി റഫീഖ് അധ്യക്ഷത വഹിച്ചു. സഹകരണധാര എഡിറ്റര്‍ യു.എം ഷാജി വിഷയാവതരണം നടത്തി. സംസ്ഥാന പ്രസിഡന്റ് പി.കെ ജയകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ.വി ജയേഷ്, കെ. ദീപക്, ടി.കെ നിസാര്‍, ബിജു മാത്യു, കെ. ജയചന്ദ്രന്‍, സോമരാജന്‍ കെ.ആര്‍, മാത്യു എബ്രഹാം, എ.എം ദേവസ്യ, സെബാസ്റ്റ്യന്‍ മൈക്കിള്‍, ജിറ്റ്‌സി ജോര്‍ജ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!