ChuttuvattomMuttom

യാത്രക്കാര്‍ക്ക് ഇനി ആശ്വാസം; മുട്ടത്ത് ഓടകള്‍ക്ക് മുകളില്‍ സ്ലാബുകള്‍ വിരിക്കാനുളള നടപടികള്‍ ആരംഭിച്ചു

തൊടുപുഴ: മുട്ടം ടൗണിലെ ഓടകള്‍ക്ക് മുകളില്‍ സ്ലാബുകള്‍ സ്ഥാപിക്കുവാനുളള നടപടികള്‍ ആരംഭിച്ചു. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ ഓടകള്‍ക്ക് മുകളില്‍ സ്ലാബുകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് കാല്‍ നടയാത്രക്കാരും വാഹനങ്ങളും അപകടത്തില്‍പെടുന്ന സാഹചര്യം ആയിരുന്നു. മുട്ടം ടൗണില്‍ മൂലമറ്റം ബസ് സ്റ്റോപ്പിന് സമീപം 50 മീറ്ററോളം ദൂരത്തില്‍ ഓട അപകടാവസ്ഥയിലായിരുന്നു. മൂലമറ്റം ബസ് സ്റ്റോപ്പിലെ ഓടയുടെ മുകളിലെ സ്ലാബ് അപകടാവസ്ഥയിലായിട്ട് രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ടാക്‌സി സ്റ്റാന്റിന് സമീപത്ത് ഓടയുടെ ഒരു വശം ഇടിഞ്ഞ് അപകടാവസ്ഥയിലാണ്. പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി അഗസ്റ്റിന്‍ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊതു മരാമത്ത് വകുപ്പ് അധികൃതര്‍ അപകടകരമായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച്ച മുതല്‍ മുട്ടം ടൗണ്‍ പ്രദേശത്തെ ഓടയുടെ മുകളിലുള്ള അപകടവസ്ഥകള്‍ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചു.

Related Articles

Back to top button
error: Content is protected !!