ChuttuvattomMuttom

പാറമട ലോബികള്‍ ഭൂമി കൈയ്യേറുന്നതായി പരാതി

തൊടുപുഴ: കരിങ്കുന്നം, മുട്ടം പഞ്ചായത്ത് പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളിലെ ഭൂമി പാറമട ലോബികള്‍ കൈയ്യേറുന്നതായി പരാതി ശക്തം. പ്രദേശത്ത് സര്‍ക്കാരിന്റെ ഏക്കര്‍ കണക്കിനുള്ള വനഭൂമിയിലും പാറമട ലോബികള്‍ വ്യാപകമായി കൈയേറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. ഇല്ലിചാരി, കന്യാമല, തോണിക്കുഴി പ്രദേശങ്ങളിലെ ഭൂമിയാണ് പാറമട ലോബികള്‍ ദൃഷ്ടി വെച്ചിരിക്കുന്നത്. പ്രദേശത്ത് സര്‍ക്കാരിന്റെ ഏക്കര്‍ കണക്കിനുള്ള വനഭൂമിയിലും പാറമട ലോബികള്‍ വ്യാപകമായി കൈയേറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗക്കാര്‍, വര്‍ഷങ്ങളായി സ്ഥലത്ത് ഇല്ലാത്തവര്‍ തുടങ്ങിയവരില്‍ നിന്ന് ഏക്കര്‍ കണക്കിന് ഭൂമിയാണ് നിസാര വില നല്‍കി ഇവര്‍ വാങ്ങികൂട്ടുന്നത്. ഭൂമി വിട്ട് നല്‍കാന്‍ തയ്യാറാകാത്തവരെ ഭീഷണിപ്പെടുത്തുന്നതായും പറയുന്നു. ഇത് സംബന്ധിച്ച് കളക്ടര്‍, ലീഗല്‍ മെട്രോളജി വകുപ്പ് അധികൃതര്‍ എന്നിവര്‍ക്ക് പ്രദേശവാസികള്‍ നിരവധി പരാതികള്‍ നല്‍കിയെങ്കിലും അന്വേഷണം നടത്താന്‍ പോലും തയ്യാറായിട്ടില്ലെന്ന ആക്ഷേപങ്ങളും ഉയരുന്നുണ്ട്. പ്രശ്ന പരിഹാരത്തിന് ബന്ധപ്പെട്ട അധികാരികള്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മുട്ടം ടൂറിസം ആന്റ് കള്‍ച്ചറല്‍ സൊസൈറ്റി യോഗം ആവശ്യപ്പെട്ടു. സൊസൈറ്റി പ്രസിഡന്റ് ടോമി ജോര്‍ജ് മൂഴിക്കുഴിയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി സുബൈര്‍ പി.എം, ബിനു താന്നിക്കല്‍, എം.എച്ച്. കരീം, സമദ് എന്‍.എം എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!