ChuttuvattomThodupuzha

ഓടയിലെ മലിനജലം നിറഞ്ഞ് റോഡിലൂടെ ഒഴുകുന്നതായി പരാതി

മുട്ടം: നഗരത്തിലെ ഓടകളില്‍ മലിന ജലം നിറഞ്ഞ് റോഡിലൂടെ ഒഴുകുന്നതായി പരാതി. മുട്ടം – ഈരാറ്റുപേട്ട റൂട്ടില്‍ ഓട്ടോ സ്റ്റാന്റിന് സമീപമാണ് ഓടകളിലൂടെ മലിനജലം നിറഞ്ഞൊഴുകുന്നത്. ദിവസേന സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പടെ നൂറ് കണക്കിന് ആളുകള്‍ സഞ്ചരിക്കുന്ന വഴിയാണ് ഇത്. മലിന ജലം റോഡിലൂടെ ഒഴുകുന്നത് മൂലം യാത്രക്കാര്‍ക്ക് നടക്കാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുളളത്. അധികൃതരുടെ അനാസ്ഥ മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് എത്രയും വേഗം ശാശ്വത പരിഹാരം ഉണ്ടാകാത്ത പക്ഷം ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി മുട്ടം പഞ്ചായത്ത് സമിതി അറിയിച്ചു. സമിതി പ്രസിഡന്റ് മനോജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി മനുമോഹന്‍ ,വൈസ് പ്രസിഡന്റു മാരായ ബിനു ജേക്കബ്, സിന്ധു സതീഷ്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ്, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഷിബു ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!