ChuttuvattomIdukki

യുവതിയെ തട്ടിക്കൊണ്ട് പോയതായി പരാതി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഇടുക്കി: തങ്കമണിയില്‍ നിന്നും യുവതിയെ തട്ടിക്കൊണ്ട് പോയതായി പരാതി. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. കൊല്ലം പത്തനാപുരം സ്വദേശികളായ അനീഷ് ഖാന്‍, യദുകൃഷ്ണന്‍ എന്നീവര്‍ക്കെതിരെയാണ് കേസ്. യദുകൃഷ്ണന്‍ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. അനീഷ് ഖാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി മത്സരിക്കുന്നയാളാണ്. അനീഷ് ഖാന്റെ ബന്ധുവായ മിശ്രവിവാഹിതയായ പെണ്‍കുട്ടിയെയാണ് തട്ടി കൊണ്ടുപോയത്. പത്തനാപുരം സ്വദേശി രഞ്ജിത്ത് ആണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. ശനിയാഴ്ച്ചയാണ് കേസിന്നാസ്പദമായ സംഭവമുണ്ടായത്. പത്തനംതിട്ട സ്വദേശിയായ രഞ്ജിത്തും പെണ്‍കുട്ടിയും മിശ്രവിവാഹിതരായിരുന്നു. പത്തനാപുരത്ത് ഒരു അമ്പലത്തില്‍ 15നാണ് വിവാഹം കഴിഞ്ഞത്. മുസ്ലിം വിഭാഗത്തില്‍ നിന്നാണ് പെണ്‍കുട്ടി. വിവാഹത്തിന് ശേഷം ഇടുക്കിയിലുള്ള ഭര്‍ത്താവിന്റെ ബന്ധുവിന്റെ വീട്ടിലേക്കെത്തുകയായിരുന്നു. ഞായറാഴ്ച്ച പെണ്‍കുട്ടിയെ യൂത്ത് കോണ്‍ഗ്രസ് നേതാവായ ബന്ധുവും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ച് കയറി തട്ടിക്കൊണ്ടു പോയെന്നാണ് പരാതി. പ്രതി അനീഷ് ഖാന്റെ സഹോദരിയുടെ മകളാണ് പെണ്‍കുട്ടി എന്നാണ് ലഭിച്ച വിവരം. ബന്ധുക്കളേയും രഞ്ജിത്തിനേയും കമ്പിവടികൊണ്ട് മര്‍ദ്ദിച്ചവശരാക്കിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പരാതിയില്‍ പറയുന്നു. ആക്രമണത്തില്‍ പരിക്കേറ്റ രഞ്ജിത്തും ബന്ധുക്കളും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വീട്ടില്‍ അതിക്രമിച്ച് കയറിയതിനും മര്‍ദ്ദിച്ചതിനുമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. നേരത്തെ പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടു പോവുകയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരം രഞ്ജിത്തിന്റെ കൂടെ പോരുകയായിരുന്നു. അവിടെ നിന്നാണ് വീണ്ടും തട്ടിക്കൊണ്ടുപോയതെന്നാണ് രഞ്ജിത്ത് പറയുന്നത്.

 

Related Articles

Back to top button
error: Content is protected !!