ChuttuvattomThodupuzha

കള്ള് ചെത്തിയിരുന്ന പനങ്കുലകള്‍ എക്സൈസ് അധികൃതര്‍ വെട്ടി നശിപ്പിച്ചതായി പരാതി

മുള്ളരിങ്ങാട്: കള്ള് ചെത്തിയിരുന്ന പനയുടെ കുലകള്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ വെട്ടി നശിപ്പിച്ചതായി പരാതി. മുള്ളരിങ്ങാട് ഷാപ്പിന് കീഴില്‍ ചെത്തി കള്ള് അളന്നിരുന്ന പനയുടെ കുലകളാണ് ഉദ്യോഗസ്ഥ സംഘം വെട്ടി നശിപ്പിച്ചത്. ഇത് തൊഴിലാളികളുടെ തൊഴില്‍ നഷ്ടത്തിനും ഉടമസ്ഥര്‍ക്ക് വരുമാന നഷ്ടത്തിനും ഇടയാക്കിയെന്ന് പരാതിയുണ്ട്. ആറ് പനകളുടെ കുലകളാണ് വെട്ടി നശിപ്പിച്ചത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ നമ്പര്‍ ഇട്ട് നല്‍കാത്ത പനകള്‍ ചെത്തിയെന്ന് ആരോപിച്ചാണ് നടപടി.

പനകള്‍ക്ക് യഥാസമയം നമ്പര്‍ ഇട്ട് നല്‍കാതെ ഉദ്യോഗസ്ഥര്‍ കുലകള്‍ വെട്ടിയ നടപടി വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നിയമനുസൃതമല്ല പനകള്‍ ചെത്തിയിരുന്നതെങ്കില്‍ പിഴയിടാക്കി പ്രശ്നം പരിഹരിക്കുന്നതിന് പകരം കര്‍ഷകരുടെയും തൊഴിലാളികളുടെയും ഉപജീവനം അടയ്ക്കുന്ന നടപടി സ്വീകരിച്ച ഉദ്യോഗസ്ഥകര്‍ക്കെതിരെ നടപടി വേണമെന്ന് എ.ഐ.ടി.യു.സി ജില്ലാ ട്രഷറര്‍ പി.പി ജോയി ആവശ്യപ്പെട്ടു. എക്‌സൈസ് കമ്മിഷണറുടെ നിര്‍ദേശ പ്രകാരമാണ് നടപടിയെന്നും പനകള്‍ സെറ്റില്‍മെന്റ് ഏരിയയില്‍ ആയിരുന്നെന്നും അനുമതി ഇല്ലാതെയാണ് ചെത്തിയിരുന്നതെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ഭൂ ഉടമസ്ഥര്‍ക്കെതിരെയും തൊഴിലാളികള്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!