ChuttuvattomVannappuram

ഭൂനിയമം ഭേദഗതി ചെയ്യാന്‍ തീരുമാനം എടുത്ത എല്‍ഡിഎഫ് സര്‍ക്കാരിന് അഭിനന്ദനം: അഖിലേന്ത്യാ കിസ്സാന്‍ സഭ

വണ്ണപ്പുറം: ഭൂനിയമം ഭേദഗതി ചെയ്യാന്‍ തീരുമാനം എടുത്ത സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായി അഖിലേന്ത്യാ കിസ്സാന്‍ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ് പറഞ്ഞു. 1960ലെ നിയമവും 64 ലെ ചട്ടങ്ങളും ഉപയോഗിച്ച് കേരളകമാകെ പട്ടായങ്ങള്‍ നല്‍കുകയും ഒരു കുഴപ്പവും ഇല്ലാതെ അതിന്റെ ഉപയോഗങ്ങള്‍ നടക്കുകയും ചെയ്‌തെങ്കിലും കൃഷിയ്ക്ക് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന ചര്‍ച്ച ആരംഭിച്ചത് മൂന്നാര്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടാണ്. തുടര്‍ന്ന് കോടതികളില്‍ കേസ് ആരംഭിക്കുയും കേസുകള്‍ എല്ലാം കര്‍ഷകര്‍ക്കും ഇതര ജന വിഭാഗങ്ങള്‍ക്കും എതിരായി വരികയും ചെയ്തു. ഇതേ തുടര്‍ന്നാണ് ചട്ടം ഭേദഗത്തി ചെയ്യണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടത്. യുഡിഎഫ് സര്‍ക്കാര്‍ ഈ ആവശ്യം നടപ്പാക്കാന്‍ കിട്ടിയ സമയം പാഴാക്കിയപ്പോള്‍ കൃഷിക്കാരോട് പ്രതിബദ്ധതയുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിനായുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ഇപ്പോള്‍ സുപ്രധാന നിയമഭേദഗത്തു നടപ്പു നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കുകയും ചെയ്തു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നടപ്പാക്കാന്‍ തീരുമാനിച്ച എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും അഖിലേന്ത്യാ കിസ്സാന്‍ സഭ അഭിനന്ദിക്കുകയാണ്.

Related Articles

Back to top button
error: Content is protected !!