ChuttuvattomIdukki

ഇടുക്കി മെഡിക്കല്‍ കോളജില്‍ ആശ്വാസ ഭവന്‍ പദ്ധതി: നാല് കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: മെഡിക്കല്‍ കോളേജില്‍ ആശ്വാസ് ഭവന്‍ പദ്ധതിയുടെ കെട്ടിട നിര്‍മ്മാണത്തിനായി നാല് കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. മെഡിക്കല്‍ കോളജിലെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് താമസിക്കുന്നതിനായിട്ടാണ് ആശ്വാസ് ഭവനങ്ങള്‍ നിര്‍മ്മിക്കുക. ആശുപത്രി കോമ്പൗണ്ടില്‍ തന്നെയാവും ആശ്വാസ് ഭവനുകളും പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ആശ്വാസ ഭവനുകള്‍ നിര്‍മ്മിക്കും. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് താമസിക്കുന്നതിനായിട്ടാണ് ആശുപത്രിയുടെ കോമ്പൗണ്ടില്‍ തന്നെ ആശ്വാസ് ഭവന്‍ എന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. നിലവില്‍ ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ വലിയതുകയ്ക്ക് പുറത്തുനിന്നുള്ള താമസ സൗകര്യങ്ങളാണ് സ്വീകരിച്ചുവന്നിരുന്നത്. എന്നാല്‍ കുറഞ്ഞ നിരക്കില്‍ താമസിക്കുകയും രോഗികള്‍ക്കൊപ്പം തന്നെ നില്‍ക്കുകയും ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ആശ്വാസ് ഭവന പദ്ധതിയുടെ ആവിഷ്‌കരണം. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പദ്ധതിയുടെ കെട്ടിട നിര്‍മ്മാണത്തിനായി നാലുകോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുയോജ്യമായ സ്ഥലം ആശുപത്രിയുടെ സമീപത്ത് തന്നെ കണ്ടെത്തി കെട്ടിട നിര്‍മ്മാണം സമയബന്ധിതമായി ആരംഭിക്കാന്‍ സാധിക്കുമെന്നും, ഇതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ആശ്വാസ് ഭവന ഒപ്പം തന്നെ മെഡിക്കല്‍ കോളജിലെയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും വനിതാ ജീവനക്കാര്‍ക്ക് താമസിക്കുന്നതിനായി ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ വഞ്ചിക്കവലയിലുള്ള സ്ഥലത്ത് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിനായി 8.75 കോടി രൂപയും അനുവദിച്ചതായി മന്ത്രി പറഞ്ഞു. മറ്റ് ജില്ലകളില്‍ നിന്നും ജില്ലയിലേക്കെത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ താമസ സൗകര്യത്തിന്റെ അഭാവം മൂലം ജോലിക്ക് വരാന്‍ തയ്യാറാകാത്ത സാഹചര്യം നിലനില്‍ക്കുന്നത് തടയുന്നതിനും ഹോസ്റ്റല്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെകഴിയും. ജില്ലയുടെ വിദൂര മേഖലകളില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസകരമാകും ആശുപത്രി കോമ്പൗണ്ടില്‍ തന്നെ ഒരുക്കുന്ന ആശ്വാസ ഭവന്‍ പദ്ധതി.

Related Articles

Back to top button
error: Content is protected !!