Thodupuzha

നിര്‍മാണ തൊഴിലാളികള്‍ ധര്‍ണ നടത്തി

 

 

തൊടുപുഴ: നിര്‍ണാണ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയാത്ത സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ചുകൊണ്ടും, ആനുകൂല്യങ്ങളും പെന്‍ഷനും നല്‍കേണ്ട കോടിക്കണക്കിന് രൂപ വകമാറ്റി ചിലവഴിക്കുന്നതില്‍ പ്രതിഷേധിച്ചും ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ ജില്ലാ ക്ഷേമനിധി ഓഫീസിന് മുമ്പില്‍ നിര്‍മ്മാണ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ ധര്‍ണ നടത്തി്. തൊടുപുഴ രാജീവ് ഭവന് മുമ്പില്‍ നിന്നും പ്രകടനമായിട്ടാണ് തൊഴിലാളികള്‍ ധര്‍ണയ്‌ക്കെത്തിയത്. കേരള സ്റ്റേറ്റ് കെട്ടിടനിര്‍മാണ തൊഴിലാളി കോണ്‍ഗ്രസിന്റെയും, കേരള പ്രദേശ് കണ്‍സ്ട്രക്ഷന്‍സ് ആന്റ് ആര്‍ട്ടിസാന്‍സ് എംപ്ലോയിസ് കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ നടത്തിയ ധര്‍ണ ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്തു. ശശികല രാജു അധ്യക്ഷത വഹിച്ചു. അച്ചാമ്മ പി.വി., ജാഫര്‍ഖാന്‍ മുഹമ്മദ്, പി.എസ്. സിദ്ധാര്‍ഥന്‍, ടോമി പാലയ്ക്കന്‍, എം.കെ. ഷാഹുല്‍ഹമീദ്, നിഷ സോമന്‍, ശശി കണ്യാലില്‍, ജോയി വര്‍ഗീസ്, ടോമി തെങ്ങുംപിള്ളില്‍, ഒ.എസ്. സമദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!