Kerala

സഹകരണ പെന്‍ഷന്‍ പരിഷ്‌കരണം; അഞ്ചാംഗ സമിതിയെ നിയമിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ പെന്‍ഷന്‍കാരുടെ സ്വാശ്രയ പെന്‍ഷന്‍ പദ്ധതി പുനക്രമീകരിച്ച് പരിഷ്‌കരിക്കുന്നതിന് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഞ്ച് അംഗ സമിതിയെ നിയോഗിച്ചതായി സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. കമ്മറ്റി മൂന്ന് മാസത്തിനുള്ളില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി എം. രാജേന്ദ്രന്‍ നായര്‍ അധ്യക്ഷനും സഹകരണ ജീവനക്കരുടെ പെന്‍ഷന്‍ ബോര്‍ഡ് സെക്രട്ടറി അഞ്ജന.എസ് കണ്‍വീനറും പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍.തിലകന്‍, റിട്ടേയര്‍ഡ് അഡീഷണല്‍ രജിസ്ട്രാര്‍ കെ.വി. പ്രശോഭന്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് എന്‍. ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ അംഗങ്ങളുമായിട്ടുള്ള
കമ്മറ്റിയാണ് രൂപീകരിച്ചത്. സഹകരണ പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നുള്ള സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

 

Related Articles

Back to top button
error: Content is protected !!