Thodupuzha

സി.പി.എം നിയമ വ്യവസ്ഥയെ  വെല്ലുവിളിക്കുന്നു: പി.എം.എ സലാം

തൊടുപുഴ: നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് സി.പി.എം അക്രമം അഴിച്ചുവിടുമ്പോള്‍ പോലീസ് കാഴ്ചക്കാരായി മാറുകയാണന്ന് മുസ്ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി അഡ്വ. പി.എം.എ സലാം. ഇടവെട്ടി പഞ്ചായത്തില്‍ സി.പി.എം നേതൃത്വത്തിലുള്ള അക്രമത്തിനും പോലീസ് നിസംഗതക്കുമെതിരെ ലീഗ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്മായില്‍ പനക്കല്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ സമിതിയംഗം ഷിബു മീരാന്‍ മുഖ്യ പ്രഭാഷണം നടത്തി.

സെക്രട്ടറി ടി.എം സലിം, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എം.എ ഷുക്കൂര്‍, , ജില്ലാ പ്രസിഡന്റ് എം.എസ് മുഹമ്മദ്, ജനറല്‍ സെക്രട്ടറി പി.എം അബ്ബാസ്, ട്രഷറര്‍ കെ.എസ് സിയാദ്, എസ്.എം ഷരീഫ്, അഡ്വ. ഇ.എസ് മൂസ, ട.കെ നവാസ്, പി.എന്‍ സീതി, നൗഷാദ് വഴിക്കപ്പുരയിടം, കെ.എം അജ്നാസ്, പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ്, അസീസ് ഇല്ലിക്കല്‍, താഹിറ അമീര്‍, ഷഹന ജാഫര്‍, ബീമ അനസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!