Idukki

കഞ്ചാവ് കൃഷിയും വില്‍പ്പനയും : ഇടുക്കി സ്വദേശി ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ഥികള്‍ പിടിയില്‍.

ഇടുക്കി:കര്‍ണാടകയിലെ ശിവമോഗയില്‍ ഫ്ളാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് കൃഷിയും വില്‍പ്പനയും നടത്തിയ മലയാളി യുവാവ് ഉള്‍പ്പെടെ മൂന്ന് കോളേജ് വിദ്യാര്‍ഥികള്‍ അറസ്റ്റിലായി.തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശി വിഘ്‌നരാജ്(28) ഇടുക്കി സ്വദേശി വിനോദ്കുമാര്‍(27) തമിഴ്‌നാട് ധര്‍മപുരി സ്വദേശി പാണ്ടിദുരൈ(27) എന്നിവരെയാണ് ശിവമോഗ പോലീസ് പിടികൂടിയത്. വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റില്‍ കഞ്ചാവ് കൃഷിയും വില്‍പ്പനയും നടത്തിയതിനാണ് വിഘ്‌നരാജിനെ പിടികൂടിയതെന്നും ഇയാളില്‍നിന്ന് കഞ്ചാവും ലഹരിവസ്തുക്കളും വാങ്ങാനെത്തിയപ്പോളാണ് മറ്റു രണ്ടുപേര്‍ അറസ്റ്റിലായതെന്നും പോലീസ് പറഞ്ഞു. വിഘ്‌നരാജ് നഗരത്തിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരിവില്‍പ്പന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം വിഘ്‌നരാജിന്റെ ഫ്‌ളാറ്റിലെത്തി പരിശോധിച്ചപ്പോളാണ് കഞ്ചാവ് കൃഷി കണ്ടത്.ശിവമോഗയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിയായ വിഘ്‌നരാജ് കഴിഞ്ഞ മൂന്നരമാസമായി ഫ്‌ളാറ്റില്‍ കഞ്ചാവ് കൃഷി നടത്തുകയായിരുന്നു. ഇതിനായി പ്രത്യേക സജ്ജീകരണങ്ങളൊരുക്കി ഹൈടെക്ക് രീതിയിലായിരുന്നു ഇയാളുടെ കഞ്ചാവ് കൃഷി. ഒന്നരക്കിലോയിലേറെ കഞ്ചാവും, കഞ്ചാവ് ചെടികളുമാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പിടിയിലായത്.

 

 

Related Articles

Back to top button
error: Content is protected !!